കണ്ണൂരില്‍ സി.പി.എം പ്രാദേശിക നേതാവ് മോഹനന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ പിടിയില്‍

229

കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എം പ്രാദേശിക നേതാവ് മോഹനന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ പിടിയില്‍. കൂത്തുപറന്പ് പാതിരിയാട് സ്വദേശികളായ രൂപേഷ്, രാഹുല്‍ എന്നിവരാണ് പിടിയിലായത്. കണ്ണൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ നിന്നാണ് ഇവരെ പിടികൂടത്.ഏഴംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പടുവിലായി ലോക്കല്‍ കമ്മറ്റി അംഗം കുഴിച്ചാലില്‍ മോഹനനാണ് കൊല്ലപ്പെട്ടത്. കള്ളുഷാപ്പ് തൊഴിലാളിയായിരുന്ന മോഹനനെ ഷാപ്പില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മോഹനന്‍ സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു.

NO COMMENTS

LEAVE A REPLY