കൊച്ചി• ആനക്കൊമ്ബ് കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ ത്വരിത പരിശോധന. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. വനംവകുപ്പിന്റെ അനുമതിയില്ലാതെ വീട്ടില്‍ ആനക്കൊമ്ബ് സൂക്ഷിച്ചെന്നാണ് പരാതി. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ആനക്കൊമ്ബ് കൈമാറിയവര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. 2012 ജൂണില്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്ബുകള്‍ കണ്ടെടുത്തത്.