വിമാനയാത്രകളില്‍ ഗ്യാലക്സി നോട്ട് 7 ഫോണുകള്‍ അമേരിക്ക നിരോധിച്ചു

176

വാഷിംഗ്ടണ്‍: വിമാനയാത്രകളില്‍ ഗ്യാലക്സി നോട്ട് 7 ഫോണുകള്‍ നിരോധിച്ചുകൊണ്ട് യു.എസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഉത്തരവിറക്കി. ഗ്യാലക്സി ഫോണുകള്‍ തീപിടിച്ച്‌ പൊട്ടിത്തെറിക്കുന്ന സംഭവം പതിവായതോടെയാണ് ഈ തീരുമാനം. ശനിയാഴ്ച മുതല്‍ ഈ നിയമം നിലവില്‍ വരും.
യാത്രക്കാരുടെ കൈവശമോ ലഗ്ഗേജിലോ ഗ്യാലക്സി നോട്ട് 7 കൊണ്ടുപോകാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. ഇത്തരം ഫോണുകള്‍ ലഗ്ഗേജില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
നിരോധനം ചില യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് ബോധ്യമുണ്ട്. എന്നാല്‍ വിമാനയാത്രയിലെ സുരക്ഷയ്ക്കാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന് ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്രട്ടറി അന്തോനി ഫോക്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഫോണുകളുടെ പൊട്ടിത്തെറി പതിവായതോടെ ഗ്യാലക്സി നോട്ട് 7 നിര്‍മ്മാണം സാംസങ് നിര്‍ത്തിവച്ചിരുന്നു. ബാറ്ററി തകരാറുകള്‍ പതിവായതോടെ 25 ഫോണുകള്‍ സെപ്തംബറില്‍ സാംസങ് തിരിച്ചുവിളിച്ചിരുന്നു. ഈ തകരാര്‍ പരിഹരിച്ചുവെങ്കിലും ഫോണുകള്‍ക്ക് തീപിടിക്കുന്നത് പതിവായിരുന്നു.

NO COMMENTS

LEAVE A REPLY