പാക്ക് മാധ്യമപ്രവര്‍ത്തകനായ സിറില്‍ അല്‍മെഡിന്‍റെ യാത്രാ വിലക്ക് പാകിസ്താന്‍ നീക്കി

212

ഇസ്ലാമബാദ്: പാക്ക് മാധ്യമപ്രവര്‍ത്തകനായ സിറില്‍ അല്‍മെഡിന്‍റെ യാത്രാ വിലക്ക് പാകിസ്താന്‍ നീക്കി. പാക്ക് ആഭ്യന്തര മന്ത്രി ചൗധ്രി നിസാര്‍ അലി ഖാനാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിട്ടത്. എക്സിറ്റ് കണ്ടോള്‍ ലിസ്റ്റില്‍ നിന്നും മാധ്യമപ്രവര്‍ത്തകന്‍റെ പേര് വെട്ടിയത്. പ്രമുഖ പാക്ക് മാധ്യമം ഡോണിന്‍റെ റിപ്പോര്‍ട്ടറാണ് സിറില്‍.സര്‍ക്കാരും സൈന്യവും തമ്മിലുള്ള അഭിപ്രായ വിത്യാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാണ് ഇന്ത്യാക്കാരന്‍ കൂടിയായ സിറില്‍ യാത്ര വിലക്ക് നേരിടുന്നത്. അന്വഷണത്തിന് ശേഷം മാത്രമെ സിറിലിന്‍റെ യാത്ര വിലക്ക് നീക്കുമെന്നായിരുന്നു സര്‍ക്കാരിന്‍റെ ഭാഷ്യം. എന്നാല്‍ ഈ നടപടി അന്വേഷണത്തെ ബാധിക്കില്ലെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.അതേസമയം താന്‍ എവിടെയും ഒളിച്ചോടാന്‍ താത്പര്യപ്പെടുന്നില്ലെന്നും സിറിലിന്‍റെ നിലപാട്. സംഭവം പുറത്തറിഞ്ഞതോടെ സിറിലിന് ലോകരാജ്യങ്ങളുടെ പിന്തുണ ഏറിയിരുന്നു. യുഎഇയിലേക്ക് പോകുന്നതിന് തയ്യാറെടുക്കുകയായിരുന്നു സിറില്‍. പാകിസ്താനിലെ ന്യുനപക്ഷമായ ഗോവന്‍ കാത്തലിക് വിഭാഗത്തില്‍പെട്ടയാളാണ് സിറിലിന്‍റെ കുടുംബാഗങ്ങള്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗോവയില്‍ നിന്നും കുടിയേറിപ്പാര്‍ത്തതാണ്.

NO COMMENTS

LEAVE A REPLY