വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നു ധനകാര്യ പരിശോധനാ വിഭാഗം

170

തിരുവനന്തപുരം • വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നു ധനകാര്യ പരിശോധനാ വിഭാഗം. തുറമുഖ ഡയറക്ടറായിരിക്കെ സോളര്‍ പാനല്‍ സ്ഥാപിച്ചതില്‍ 52 ലക്ഷത്തോളം രൂപയുടെ ക്രമക്കേടു നടന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിക്കു ശുപാര്‍ശ. 15 ഇടത്ത് സോളര്‍ പാനല്‍ സ്ഥാപിച്ചതില്‍ നാലെണ്ണം പ്രവര്‍ത്തന സജ്ജമായിരുന്നില്ലെന്നും അനര്‍ട്ടിന്റെ സാങ്കേതിക ഉപദേശം തേടാതെയാണ് പദ്ധതി നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സോളര്‍ സംവിധാനം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അക്രഡിറ്റേഷന്‍ നല്‍കിയിട്ടില്ലാത്ത സിഡ്കോ, കെല്‍‍ട്രോണ്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ഇതു നല്‍കി. 50 ശതമാനം തുകയും മുന്‍കൂറായി നല്‍കി. പത്തുലക്ഷം രൂപയുടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ വാങ്ങിയെന്നും വലിയതുറയിലെ തുറമുഖ ആസ്ഥാനത്തേക്കു സ്റ്റീല്‍ ഫര്‍ണിച്ചര്‍ വാങ്ങിയ വകയില്‍ 13 ലക്ഷം രൂപയുടെ അധികച്ചെലവുണ്ടാെയന്നും റിപ്പോര്‍ട്ടിലുണ്ട്.

NO COMMENTS

LEAVE A REPLY