കണ്ണൂര്‍: മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കണ്ണൂരില്‍ സീനിയര്‍ പോലീസ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആത്മഹത്യാ ശ്രമത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂര്‍ സന്ദര്‍ശനത്തിനിടെയാണ് സംഭവം.മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസറായ മോഹനന്‍ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും സ്ഥലം മാറ്റത്തിനായി കഴിഞ്ഞ നാല് വര്‍ഷമായി ശ്രമിച്ചു വരികയായിരുന്നു. എന്നാല്‍ സ്ഥലം മാറ്റം ലഭിച്ചില്ല. കുടാതെ മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിക്കുന്നതായും മോഹനന്‍ ആരോപിച്ചു.