സമാധാനത്തിനുള്ള ആര്‍.എസ്.എസ് ആഹ്വാനം അട്ടിമറിച്ചത് കോടിയേരിയാണെന്ന് എം.ടി രമേഷ്

201

കൊച്ചി: കണ്ണൂര്‍ ജില്ലയില്‍ സമാധാനത്തിനുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആഹ്വാനം തള്ളി ബി.ജെ.പി നേതാവ് എം.ടി രമേഷ്. സമാധാനത്തിനുള്ള ആര്‍.എസ്.എസ് ആഹ്വാനം അട്ടിമറിച്ചത് കോടിയേരിയാണെന്ന് രമേഷ് ആരോപിച്ചു. കോടിയേരിയുടേത് മാടന്പി ഭാഷയാണ്. ആര്‍.എസ്.എസ് മുഖ്യമന്ത്രിയെ ചെന്ന് കണ്ട് ചര്‍ച്ച നടത്തണമെന്ന കോടിയേരിയുടെ ഭാഷ മാടന്പി സംസ്കാരമാണ്. എ.കെ.ജി സെന്‍ററില്‍ പോയി സമാധാനത്തിനായി യാചിക്കാനില്ലെന്നും എം.ടി രമേഷ് പറഞ്ഞു. കണ്ണൂരിലെ അക്രമം അവസാനിപ്പിക്കാന്‍ സി.പി.എം തയ്യാറാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. കണ്ണൂരിലെ അക്രമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് അമിത് ഷായാണ്. ആര്‍.എസ്.എസിനോട് സമാധാനം പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെടണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY