ശ്രീനഗര്‍: ജമ്മു കശ്മീരിലെ ആശുപത്രിയില്‍ നവജാത ശിശു എലി കരണ്ട് മരിച്ചു. കിഷ്ത്വാറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഗുലാം ഹസന് എന്നയാളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗുലാം ഹസന്റെ ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മറ്റേണിറ്റി വാര്‍ഡിലേക്ക് മാറ്റിയ കുഞ്ഞിനെ എലി കടിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് ഗുലാം ഹസന് പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ കടിയേറ്റതിന്റെ പാടും രക്തക്കറയും ഉണ്ടായിരുന്നെന്ന് ഹസന് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഗുര്‍ജീത് സിംഗ് പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിഷയം അന്വേഷിക്കുമെന്ന് സിംഗ് കൂട്ടിച്ചേര്‍ത്തു.