തിരുവനന്തപുരം: വിദേത്തേക്ക് അനധികൃത റിക്രൂട്ട്മെന്‍റ് നടത്തുന്ന ഏജന്‍സികള്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. പോലീസും കേന്ദ്ര ഏജന്‍സികളായ സി.ബി.ഐ, ഇന്‍റലിജന്‍സ് ബ്യൂറോ, എമിഗ്രേഷന്‍ വിഭാഗം എന്നിവയും മനുഷ്യക്കടത്തിനെതിരേ നടപടി സ്വീകരിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലേക്കു പോകുന്നവര്‍ക്കു നിയമബോധവല്‍ക്കരണം നടത്താന്‍ ശ്രമിക്കുന്നുണ്ട്. മനുഷ്യക്കടത്ത് തടയാനും ബോധവല്‍ക്കരണത്തിനും ഐ.ജിയുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തിലും ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ ജില്ലാ തലത്തിലും സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ സംസ്ഥാനത്തിന്‍റെ സെല്‍ ആരംഭിക്കാന്‍ എന്തു ചെയ്യാനാകുമെന്നു പരിശോധിക്കും.ടി.വി. രാജേഷിന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വിദേശരാജ്യങ്ങളിലേക്കു നഴ്സുമാരെ തെരഞ്ഞെടുക്കാന്‍ നോര്‍ക്ക-റൂട്ട്സ്, ഒഡൈപെക് എന്നീ സംസ്ഥാന സ്ഥാപനങ്ങളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. എമിഗ്രേഷന്‍ ക്ലിയറന്‍സ് വേണ്ട 18 രാജ്യങ്ങളില്‍ വീട്ടു ജോലിക്കാരെ തെരഞ്ഞെടുക്കാന്‍ ഇവയ്ക്ക് പുറമെ നാല് ഏജന്‍സികളെ കൂടി ചുമതലപ്പെടുത്തിയിട്ടുണ്ട്. മറ്റ് വിഭാഗങ്ങളിലെല്ലാം സ്വകാര്യ ഏജന്‍സികള്‍ വഴിയാണ് റിക്രൂട്ട്മെന്‍റ്. ജോലിക്ക് പോയി വിദേശത്ത് പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നവരുമുണ്ട്. അനധികൃത ഏജസികളാണ് ഇങ്ങനെ ചെയ്യുന്നത്. മുഖ്യമന്ത്രി പറഞ്ഞു.