ആറു ഭീകരരെ സൈന്യം വധിച്ചു

199

ഇസ്ലാമാബാദ്• വധിക്കപ്പെട്ട പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിന്റെ മകന്‍ ഷബാസ് തസീറിനെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിയായിരുന്ന താലിബാന്‍ ഭീകരന്‍ ഹാജി മുഹമ്മദ് എന്ന പത്താന്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇയാള്‍ അടക്കം ആറു താലിബാന്‍ ഭീകരര്‍ വധിക്കപ്പെട്ടു. പത്താനെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. 2011 ഓഗസ്റ്റ് 26നു ഗുല്‍ബര്‍ഗിലുള്ള തന്റെ കമ്ബനിയുടെ ആസ്ഥാനത്തിനു സമീപത്തു നിന്നാണ് തസീറിനെ തട്ടിക്കൊണ്ടു പോയത്.ഈ വര്‍ഷം ആദ്യം ഇദ്ദേഹത്തെ മോചിപ്പിച്ചിരുന്നു. മതനിന്ദാ നിയമത്തെ വിമര്‍ശിച്ചതിന് ഇദ്ദേഹത്തിന്റെ പിതാവ് സാല്‍മാന്‍ തസീര്‍ കൊല്ലപ്പെട്ടതു 2011ല്‍ ആണ്.സൈന്യം വധിച്ച മറ്റു ഭീകരരുടെ വിവരങ്ങള്‍ അറിവായിട്ടില്ല.

NO COMMENTS

LEAVE A REPLY