തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് നിര്‍മാണത്തിനായി റബര്‍-ടാര്‍ മിശ്രിതം ഉപയോഗിക്കുമെന്നും അര ലക്ഷം ടണ്ണിന് ഭാരത് പെട്രോളിയത്തിന് ഓര്‍ഡര്‍ നല്‍കിയെന്നും പൊതുമരാമത്തു മന്ത്രി ജി. സുധാകരന്‍ നിയമസഭയില്‍ അറിയിച്ചു.
ഇതിനു കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്. റബര്‍ ഉപയോഗം കൂട്ടുന്ന പദ്ധതി റബര്‍ വിലയിടിവിന് ആശ്വാസമാകുമെന്നും കാര്‍ഷിക മേഖലയിലെ വിലയിടിവ് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി തേടി കെ.എം. മാണി നല്‍കിയ നോട്ടീസിലെ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ച പൊതുമരാമത്തു മന്ത്രി പറഞ്ഞു.പത്തനംതിട്ടയിലും കോട്ടയത്തും സ്ഥാപിക്കുന്ന അഗ്രോപാര്‍ക്കുകളില്‍ റബറധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു