പാലക്കാട്• ബെംഗളൂരുവില്‍നിന്നു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്ന് എക്സൈസ് സ്ക്വാഡ് അരക്കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. വാളയാര്‍ ടോള്‍ പ്ലാസയ്ക്കു സമീപമായിരുന്നു പരിശോധന. സംഭവവുമായി ബന്ധപ്പെട്ടു യാത്രക്കാരനായ അമീര്‍ പെരുമ്ബാവൂരി (43)നെ അറസ്റ്റു ചെയ്തു. ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണം മലപ്പുറത്തെ ചിലര്‍ക്കു കൈമാറാന്‍ ഏല്‍പ്പിച്ചതാണെന്ന് അമീര്‍ എക്സൈസിനോടു പറഞ്ഞു.