കൊല്‍ക്കത്ത: കേന്ദ്ര ഘനവ്യവസായ മന്ത്രി ബാബുൽ സുപ്രിയോവിന് നേരെ ആക്രമണം. പശ്ചിമ ബംഗാളിലെ അസൻസോളിൽ വച്ചാണ് ചൊവ്വാഴ്ച്ച മന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിനിടെ ചിലർ എറിഞ്ഞ കല്ല് കൊണ്ട് ബാബുൽ സുപ്രിയോവിന് നെഞ്ചിൽ പരിക്കേറ്റു.തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് മന്ത്രി ആരോപിച്ചു. പൊലീസ് സംഭവത്തിൽ ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. ബാബുൽ സുപ്രിയോവിന്റെ മണ്ഡലമാണ് അസൻസോൾ.