യുവാവ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി

213

ജയ്പൂര്‍ : യുവതിയുടെ മാനസിക പീഡനം സഹിയാതെ യുവാവ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. 40കാരനായ ജുന്‍ജുനു സ്വദേശിയായ സത്യനാരായണനാണ് ആത്മഹത്യ ചെയ്തത്. യുവാവിന്‍റെ പോക്കറ്റില്‍ നിന്നും ലഭിച്ച ആത്മഹത്യക്കുറിപ്പില്‍ നിന്നും 26 കാരിയായ കാമുകിയുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു. ബുധനാഴ്ച രാവിലെയാണ് പ്ലാറ്റ്ഫോമില്‍ നിന്നും യുവാവിന്‍റെ മൃതദേഹം റെയില്‍വേ പോലീസ് കണ്ടെത്തുന്നത്. 26 കാരിയുമായി താന്‍ പ്രണയത്തിലായിരുന്നു എന്നും 2 ലക്ഷം രൂപ യുവതി തന്നെ പറ്റിച്ചു കൊണ്ടു പോയെന്നും കത്തില്‍ പറയുന്നു. ഇപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തകുയാണെന്നും മാനസികമായി താന്‍ തകര്‍ന്നുവെന്നും യുവാവ് കത്തില്‍ പറയുന്നു. സംഭവത്തില്‍ യുവാവിന്‍റെ ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിച്ച്‌ വരികയാണ്. കത്തില്‍ സൂചിപ്പിച്ച യുവതിയുടെ വിലാസത്തില്‍ യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലുമാണ് പോലീസ്.

NO COMMENTS

LEAVE A REPLY