വിജിലന്‍സ് എന്നാല്‍ രാഷ്ട്രീയ പകപോക്കലിനുള്ള വേദിയായി മാറരുതെന്ന് ഹൈക്കോടതി

202

കൊച്ചി• വിജിലന്‍സ് എന്നാല്‍ രാഷ്ട്രീയ പകപോക്കലിനുള്ള വേദിയായി മാറരുതെന്ന് ഹൈക്കോടതി. ഭരണം മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പകപോക്കലിനുള്ള വേദിയായി വിജിലന്‍സ് മാറരുതെന്നും കോടതി പറഞ്ഞു. ബാര്‍കോഴക്കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡിക്കെതിരെയുള്ള പ്രാഥമിക അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ അപാകതയില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചു.തനിക്കെതിരെയുള്ള പ്രാഥമിക അന്വേഷണം റദ്ദാക്കണമെന്ന ശങ്കര്‍ റെ‍ഡ്ഡിയുടെ ഹര്‍ജി പരിഗണിക്കുകായിരുന്നു കോടതി. വിജിലന്‍സ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പിച്ചതും കോടതി പരമാര്‍ശിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

NO COMMENTS

LEAVE A REPLY