ശിവകാശിയില്‍ പടക്ക നിര്‍മാണശാലയിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ ഒന്‍പതു പേര്‍ മരിച്ചു

210

ശിവകാശി (തമിഴ്നാട്) • ശിവകാശിയില്‍ പടക്ക നിര്‍മാണശാലയിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ ഒന്‍പതു പേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.ഗോഡൗണില്‍നിന്നും പടക്കങ്ങള്‍ ലോറിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. ഇരുപതോളം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയതായാണ് വിവരം. സംഭവം അറിഞ്ഞയുടന്‍ അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

NO COMMENTS

LEAVE A REPLY