നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ചെന്നൈയിന്‍ എഫ്സിക്ക് ജയം

229

ഗുവാഹത്തി• ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മൂന്നാം സീസണില്‍ ചെന്നൈയിന്‍ എഫ്സിക്ക് രണ്ടാം ജയം. ആതിഥേയരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചെന്നൈയിന്റെ വിജയം. ഗോളൊഴിഞ്ഞുനിന്ന ആദ്യ പകുതിക്കു ശേഷം മല്‍സരത്തിന്റെ 49-ാം മിനിറ്റില്‍ ഇറ്റാലിയന്‍ താരം ഡേവിഡ് സൂസി നേടിയ ഗോളാണ് ചെന്നൈയിന് വിജയം സമ്മാനിച്ചത്.
സീസണില്‍ ചെന്നൈയിന്റെ രണ്ടാം ജയവും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ രണ്ടാം തോല്‍വിയുമാണിത്. തോറ്റെങ്കിലും ആറു മല്‍സരങ്ങളില്‍നിന്ന് 10 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് തന്നെയാണ് ഇപ്പോഴും പോയിന്റ് പട്ടികയില്‍ തലപ്പത്ത്. നാലു മല്‍സരങ്ങളില്‍നിന്ന് രണ്ടു ജയവും ഒരു സമനിലയുമുള്‍പ്പെടെ ഏഴു പോയിന്റുമായി ചെന്നൈയിന്‍ എഫ്സി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. അഞ്ചു മല്‍സരങ്ങളില്‍നിന്ന് എട്ടു പോയിന്റുള്ള മുംബൈ സിറ്റി എഫ്സി രണ്ടാമതും നാലു മല്‍സരങ്ങളില്‍നിന്ന് ആറു പോയിന്റുള്ള ഡല്‍ഹി ഡൈനാമോസ് നാലാമതുമാണ്.

NO COMMENTS

LEAVE A REPLY