കണ്ണൂര്‍• പാനൂര്‍ ചമതക്കാട് ഭാഗത്തു പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വെടിമരുന്നും ചണനൂലും മൂന്നു കൊടുവാളും കണ്ടെടുത്തു. പുരുഷോത്തമന്‍ എന്നയാളുടെ പൂട്ടിയിട്ട വീട്ടില്‍നിന്നാണ് കൊളവല്ലൂര്‍ പൊലീസ് ഇവ കണ്ടെടുത്തത്. ശുചിമുറിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു.