കോഴിക്കോട്• ഏക വ്യക്തിനിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ഏകപക്ഷീയവും ജനങ്ങളില്‍ വിഭാഗീയത സൃഷ്ടിക്കുന്നുമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമം കൊണ്ടു വരുമ്ബോള്‍ അതു ബാധിക്കുന്ന ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു. ഏക വ്യക്തി നിയമം നടപ്പാക്കുന്നതിനു മുന്നോടിയായി രൂപീകരിച്ച നിയമ കമ്മിഷന്‍ പോലും ഏകപക്ഷീയമാണ്. മുസ്‍ലിം വിഭാഗത്തില്‍ നിന്ന് ഒരാളെ പോലും ഉള്‍ക്കൊള്ളിക്കാന്‍ കേന്ദ്രം തയാറായില്ല. വിശ്വാസവുമായി ബന്ധപ്പെട്ടു നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന കാര്യങ്ങളെ തകര്‍ക്കാന്‍ നോക്കിയാല്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ ചാണ്ടി.