ആറ്റിങ്ങല്‍: ബൈക്കില്‍ വരികയായിരുന്ന യുവാവ് വഴിയരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ അതില്‍ തട്ടി ടാങ്കറിനടിയിലേക്ക് തെറിച്ചുവീണ് മരിച്ചു. ആലംകോട് മണ്ണൂര്‍ ഭാഗം സി.ഒ.ഹൗസില്‍ ചാള്‍സ്.എം.നായ കത്തിന്റെയും ഓമനയുടേയും മകനായ ജീവന്‍ ചാള്‍സ് (19) ആണ് മരിച്ചത്. തിരുവനന്തപുരം ജനറല്‍ ആസ്പത്രിക്ക് സമീപം വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ചാള്‍സ് ബൈക്കില്‍ വരുന്നതിനിടെ വഴിയരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്ന് ഇതില്‍ തട്ടി ടാങ്കറിന് അടിയിലേക്ക് വീഴുകയായിരുന്നു. കാരമൂട് സെമിനാരിയില്‍ രണ്ടാം വര്‍ഷം അച്ചന്‍ പട്ടത്തിന് പഠിക്കുകയായിരുന്നു ചാള്‍സ്. സംസ്കാരം നാളെ ആറ്റിങ്ങല്‍ നല്ലയിടയന്‍ ദേവാലയത്തില്‍ നടക്കും