കാമറൂണില്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ 55 പേര്‍ മരിച്ചു

186

യോണ്ടെ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ 55 പേര്‍ മരിച്ചു. അറുനൂറോളം പേര്‍ക്ക് പരുക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. കാമറൂണിലെ തിരക്കേറിയ രണ്ട് നഗരങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനാണ് അപകടത്തില്‍പെട്ടത്. അമിതമായി ആളുകളെ കുത്തിനിറച്ചാണ് ട്രെയിന്‍ സര്‍വീസ് നടത്തിയത്. അറുനൂറു പേര്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ സൗകര്യമുള്ള ട്രെയിനില്‍ 1300 പേര്‍ ഉണ്ടായിരുന്നുവെന്ന് ഗതാഗതമന്ത്രി എഡ്ജര്‍ അലെയ്ന്‍ മെബെ ന്ഗൂര്‍ പറഞ്ഞു. എസെകയ്ക്കും യോണ്ടെയ്ക്കും മധ്യേയുള്ള ദൗലയിലേക്ക് പോകുകയായിരുന്നു ട്രെയിന്‍.

NO COMMENTS

LEAVE A REPLY