കൊച്ചി• ഐഎസ് ഭീകരന് സുബ്ഹാനി ഹാജയെ ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയനാക്കി. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ രഹസ്യമായിട്ടായിരുന്നു പരിശോധന. പിടിയിലാകുമ്ബോള്‍ ഉണ്ടായിരുന്ന പരുക്കുകള്‍ ഇറാഖിലെ യുദ്ധത്തില്‍ സംഭവിച്ചതാണോ എന്നറിയാനാണ് ശ്രമം. റേഡിയോളജി വിഭാഗത്തില്‍ എംആര്‍ഐ സ്കാനിങ് അടക്കം നടത്തി. പരിശോധനാ ഫലം ഉടന്‍ എന്‍ഐഎയ്ക്കു കൈമാറും. ഐഎസിനായി യുദ്ധം ചെയ്യാന്‍ മൊസൂളിലേക്കാണ് സുബ്ഹാനിയെ നിയോഗിച്ചിരുന്നത്. ഐഎസിനായി യുദ്ധം ചെയ്യുന്നതിനിടയില്‍ സമീപമുണ്ടായിരുന്ന രണ്ടുപേര്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ ആഘാതത്തിലാണ് ഇയാള്‍ ഇന്ത്യയിലേക്കു തിരിച്ചെത്തിയത്. തിരുനെല്‍വേലിയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്.