സംസ്ഥാന പൊലീസ് കായികമേളയില്‍ കണ്ണൂരും തൃശൂരും ജേതാക്കള്‍

211

കോഴിക്കോട്• സംസ്ഥാന പൊലീസ് കായികമേളയില്‍ ജില്ലകളില്‍ 64 പോയിന്റ് നേടി കണ്ണൂരും ബറ്റാലിയനുകളില്‍ 69 പോയിന്റ് നേടി തൃശൂര്‍ ഐആര്‍ബിയും കിരീടം നേടി. ജില്ലകളില്‍ പാലക്കാട് (34) രണ്ടാമതും മലപ്പുറം (33) മൂന്നാമതുമെത്തി. ബറ്റാലിയനുകളില്‍ 67 പോയിന്റ് നേടിയ തിരുവനന്തപുരം എസ്‌എപി രണ്ടാം സ്ഥാനം നേടി. 67 പോയിന്റുതന്നെ നേടിയെങ്കിലും സ്വര്‍ണങ്ങളുടെ എണ്ണം അടിസ്ഥാനമാക്കിയപ്പോള്‍ തൃശൂര്‍ പൊലീസ് അക്കാദമി മൂന്നാമതായി. കെഎപി മൂന്നാം ബറ്റാലിയനിലെ (അടൂര്‍) ഹവില്‍ദാര്‍ രാഹുല്‍ ജി. പിള്ള മികച്ച പുരുഷ അത്ലീറ്റായി. കെഎപി രണ്ടാം ബറ്റാലിയനിലെ (പാലക്കാട്) എസ്‌ഐ എസ്.സിനിയാണ് മികച്ച വനിതാ അത്ലീറ്റ്. ഇന്നലെ നടന്ന വനിതകളുടെ ഹാമര്‍ ത്രോയില്‍ മലപ്പുറത്തിന്റെ ജീജ മോഹന്‍ 37.15 മീറ്റര്‍ എറിഞ്ഞു മീറ്റ് റെക്കോര്‍ഡ് കുറിച്ചു. ജീജയുടെതന്നെ 2014ലെ റെക്കോര്‍ഡാണ് (34.33 മീ) തിരുത്തിയത്. സമാപനച്ചടങ്ങില്‍ ജേതാക്കള്‍ക്ക് ഡിജിപി ലോക്നാഥ് ബഹ്റ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഉത്തരമേഖല എഡിജിപി സുധേഷ് കുമാര്‍, കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപ് എന്നിവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY