മുംബൈ • വിദേശ കറന്‍സിയിലുള്ള ആസ്തിയില്‍ ഉണ്ടായ കുറവ് വിദേശനാണ്യ കരുതല്‍ ശേഖരം കുറച്ചു. ഒക്ടോബര്‍ 14ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരം 150.6 കോടി ഡോളര്‍ താഴ്ന്ന് 36,613.9 കോടി ഡോളറിലെത്തി. മുന്‍ അവലോകന വാരത്തിലും കരുതല്‍ ശേഖരം 434.3 കോടി ഡോളര്‍ കുറഞ്ഞിരുന്നു. സെപ്റ്റംബര്‍ 30ന് അവസാനിച്ച ആഴ്ചയില്‍ 37,199 കോടി ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരത്തില്‍ കരുതല്‍ ശേഖരം എത്തിയിരുന്നു. അവലോകന വാരത്തില്‍ വിദേശ കറന്‍സിയിലുള്ള ആസ്തി 148.6 കോടി ഡോളര്‍ കുറഞ്ഞ് 34,090.8 കോടി ഡോളറായി. സ്വര്‍ണത്തിന്റെ ശേഖരം 2140.6 കോടി ഡോളറില്‍ മാറ്റമില്ലാതെ തുടര്‍ന്നു.