ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ ഗുര്‍നാം സിങ്ങ് അന്തരിച്ചു. ജമ്മു കശ്മീരിലെ കത്വ ജില്ലയിലുള്ള ഹിരാനഗറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ചയാണ് ഇരുപത്തിയാറുകാരനായ ഗുര്‍നാമിന് പരിക്കേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഗുര്‍നാം ശനിയാഴ്ച രാത്രി 11.45 ന് മരിക്കുകയായിരുന്നു. ഭീകരരെ നുഴഞ്ഞുകയറുന്നതിന് സഹായിച്ചുകൊണ്ട് പാക്ക് സൈന്യം നടത്തിയ വെടിവയപ്പിലാണ് ജവാന് പരിക്കേറ്റത്. ിരിച്ചടിച്ച സൈന്യം ഏഴ് പാകിസ്താന്‍ സൈനീകരേയും ഒരു ഭീകരനേയും കൊന്നിരുന്നു.
രാജ്യത്തിന്‍റെ സുരക്ഷയ്ക്കായാണ് ഗുര്‍നാം മരിച്ചതെന്നും എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ ആവശ്യമാണെന്നും ഗുര്‍നാമിന്‍റെ സഹോദരന്‍ മാദീപ് പറഞ്ഞു. പിരിക്കേറ്റ വാര്‍ത്തകള്‍ പടര്‍ന്നതോടെ നിരവധി ആളുകളാണ് ഗുര്‍നാമിന്‍റെ വീട്ടിലേക്ക് എത്തിയിരുന്നത്.
എന്നാല്‍ ഇത്തരത്തില്‍ ഒരു ആക്രമണം നടന്നത് പാകിസ്താന്‍ നിഷേധിച്ചിരുന്നു. ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം നിരവധി തവണ പാക്ക് പ്രകോപനം ഉണ്ടായിട്ടുണ്ട്.