ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഖലീഫ അന്തരിച്ചു

194

ദോഹ • ഖത്തര്‍ മുന്‍ അമീറും ഇപ്പോഴത്തെ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പിതാമഹനുമായ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി (84) അന്തരിച്ചു. ഖത്തറില്‍ മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിലെ ഖത്തര്‍ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക പരിപാടികളും മൂന്നു ദിവസമുണ്ടാകില്ല. ഷെയ്ഖ് ഖലീഫ 1972 മുതല്‍ 1995 വരെയാണു ഖത്തര്‍ ഭരിച്ചത്. 1995ല്‍ ഷെയ്ഖ ഖലീഫയുടെ മകനും ഇപ്പോഴത്തെ അമീറിന്റെ പിതാവുമായ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി അമീറായി ചുമതലയേല്‍ക്കുകയായിരുന്നു. ഷെയ്ഖ് ഖലീഫ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പൊതു പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. അല്‍ റയ്യാനില്‍ 1932ലായിരുന്നു ജനനം. 1957ല്‍ വിദ്യാഭ്യാസ മന്ത്രിയായാണു ഭരണരംഗത്തെത്തുന്നത്. വൈകാതെ ഡപ്യൂട്ടി അമീറായ അദ്ദേഹം 1960ല്‍ കിരീടാവകാശിയായി. 1960 മുതല്‍ ഖത്തറിന്റെ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായി പ്രവര്‍ത്തിച്ചു. 1971ല്‍ ബ്രിട്ടനുമായുള്ള സൈനിക ഉടമ്ബടി അവസാനിച്ചതിനെത്തുടര്‍ന്നു ഖത്തര്‍ സ്വതന്ത്രമായി. പിറ്റേവര്‍ഷമാണു ഷെയ്ഖ് ഖലീഫ അമീറായത്. 1984ല്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

NO COMMENTS

LEAVE A REPLY