കണ്ണൂര്‍ • കാടാച്ചിറ റജിസ്ട്രാര്‍ ഓഫിസിന് സമീപം ബസ് ബൈക്കില്‍ ഇടിച്ച് നഴ്സിങ് കോളജ് ട്യൂട്ടറായ യുവതി മരിച്ചു. മാവിലായി മുണ്ടയോട് ഇടവലത്ത് ഗണപതിയാടന്‍ വീട്ടില്‍ ബേബി ശ്രുതി (29) ആണ് മരിച്ചത്. ഇന്നു രാവിലെ 8.30 ന് ബന്ധുവിനോടൊപ്പം മാവിലായി എകെജി നഴ്സിങ് കോളജിലേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്നു. കണ്ണൂരില്‍ നിന്ന് കൂത്തുപറമ്ബിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. nകണ്ണൂര്‍ നാലില്‍ ടിപ്പര്‍ ലോറിയിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു. വടകര സ്വദേശി ചന്ദ്രികയാണ് മരിച്ചത്.