ചൈനയിലെ ഷാന്‍സി പ്രവിശ്യയിലുണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ മരിച്ചു

193

ബീജിങ്: ചൈനയിലെ ഷാന്‍സി പ്രവിശ്യയിലുണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ക്സിന്‍മിന്‍ ടൗണ്‍ഷിപ്പിലുള്ള താല്‍ക്കാലിക വീട്ടിനുള്ളിലാണ് സ്ഫോടനം നടന്നത്. ശക്തിയേറിയ സ്ഫോടനമാണ് നടന്നതെന്ന് ചൈനിസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സ്ഫോടനം നടന്നത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായത് ഇന്ന് പുലര്‍ച്ചെയാണ്. അനധികൃതമായി വീടിനുള്ളില്‍ സൂക്ഷിച്ച സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ ഉടമ പോലീസ് കസ്റ്റഡിയിലാണ്. സുരക്ഷയുടെ ഭാഗമായി പ്രദേശവാസികളെ ഒഴിപ്പിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തുള്ള ആസ്പത്രി അടക്കം നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു.
സംഭവത്തേപ്പറ്റി അന്വേഷണം ആരംഭിച്ചു . ചൈനയിലെ കല്‍ക്കരി ഖനികളിലേക്കായി വലിയ തോതില്‍ സ്ഫോടക വസ്തുക്കള്‍ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ടിയാന്‍ജിനിലെ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ നടന്ന സ്ഫോടനത്തില്‍ 165 പേര്‍ കൊല്ലപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY