ഐ.എസ്.എല്‍ : മുംബെെക്ക് ജയം

217

കൊല്‍ക്കത്ത: മുന്‍ ഫ്രഞ്ച് താരം തിയറി ഹെന്‍ റിയെ സാക്ഷി നിര്‍ത്തി ഐ.എസ്.എല്ലില്‍ മുംബെെ സിറ്റി എഫ്.സിക്ക് വിജയം. കൊല്‍ക്കത്ത രബീന്ദ്ര സരോബര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അത്ലറ്റിക്കോ ദി കൊല്‍ക്കത്തയെ ഡീഗോ ഫോര്‍ലാന്റെ ഗോളിലൂടെയാണ് മുംബെെ മറികടന്നത്. വിജയത്തോടെ 11 പോയിന്റുമായി മുംബെെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
74ാം മിനിറ്റിലായിരുന്നു മുംബെെയുടെ ഗോള്‍ വന്നത്. കൊല്‍ക്കത്തയുടെ ഗോള്‍മുഖത്തേക്ക് നിരന്തരം ആക്രമണം അഴിച്ചുവിട്ട സോണി നോര്‍ദേയുടെ പാസ്സില്‍ നിന്നായിരുന്നു ഫോര്‍ലാന്‍ വല ചലിപ്പിച്ചത്. വലതു വിങ്ങില്‍ നിന്നും സോണി നോര്‍ദെ നല്‍കിയ ക്രോസ് കൊല്‍ക്കത്ത ഡിഫന്‍ഡര്‍ പ്രബീര്‍ ദാസിന്റെ ദേഹത്ത് തട്ടി ഗതി മാറി ഫോര്‍ലാന്റെ കാലിലെത്തുകയായിരുന്നു. രണ്ട് ഡിഫന്‍ഡേഴ്സിനെയും ഗോളി ദേബജിത്ത് മജുംദാറിനെയും കാഴ്ച്ചക്കാരാക്കി ഫോര്‍ലാന് പന്ത് വലയുടെ മൂലയിലെത്തിച്ചു.
ഐ.എസ്.എല്‍ മൂന്നാം സീസണില്‍ കൊല്‍ക്കത്തയുടെ ആദ്യ തോല്‍വിയാണിത്. തോല്‍വിയോടെ കൊല്‍ക്കത്ത ഒമ്ബതു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു.

NO COMMENTS

LEAVE A REPLY