തിരുവനന്തപുരം • കൊച്ചിയില്‍ ഗുണ്ടാ വിരുദ്ധ സ്ക്വാഡ് രൂപീകരിച്ചു. ഐജി: എസ്.ശ്രീജിത്ത് സ്ക്വാഡിന് നേതൃത്വം നല്‍കും. സിറ്റി ടാസ്ക് ഫോഴ്സ് എന്ന പേരിലാണ് സ്ക്വാഡ് രൂപീകരിച്ചിരിച്ചിരിക്കുന്നത്. സ്ക്വാഡ് രൂപീകരിച്ചതോടെ ഇനിമുതല്‍ ഗുണ്ടകളുടെ കരുതല്‍ അറസ്റ്റുണ്ടാകും. റിയല്‍ എസ്റ്റേറ്റ് സംഘങ്ങളെയും നിരീക്ഷിക്കും. നഗരത്തിലെ ഗുണ്ടകളെ അമര്‍ച്ച ചെയ്യാനാണ് പ്രത്യേക സ്ക്വാഡ് രൂപീകരിക്കുന്നതെന്ന് ഐജി: എസ്. ശ്രീജിത്ത് പറഞ്ഞു. സ്ക്വാഡിലെ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തറിയാത്ത രീതിയിലായിരിക്കും പ്രവര്‍ത്തനം. പൊലീസിന്റെ പട്ടികയിലുളള നാല്പ്പത്തിനാല് ഗുണ്ടകളെ സ്ക്വാഡ് പ്രത്യേകം നിരീക്ഷിക്കും.
ഭൂമിയിടപാടും മറ്റു പണമിടപാടുകളും സംബന്ധിച്ച് നിരവധി പരാതികള്‍ പൊലീസിന് ലഭിക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന പരാതികളില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് സ്ക്വാഡ് പ്രത്യേക അന്വേഷണം നടത്തുമെന്നും ഐജി അറിയിച്ചു.