ഏഷ്യന്‍ ചാംപ്യന്‍സ് ഹോക്കി : മലേഷ്യയെ തോല്‍പ്പിച്ച്‌ ഇന്ത്യ സെമിയില്‍

203

കൗണ്ടന്‍ (മലേഷ്യ)• ആതിഥേയരായ മലേഷ്യയെ തകര്‍ത്ത് ഇന്ത്യ ഏഷ്യന്‍ ചാംപ്യന്‍സ് ഹോക്കി ടൂര്‍ണമെന്റിന്റെ സെമിയിലെത്തി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയ്ക്കായി രൂപീന്ദര്‍പാല്‍ സിങ് ഇരട്ടഗോള്‍ നേടി. മലേഷ്യയുടെ ആശ്വാസഗോള്‍ റാസി റഹിം നേടി. ഇതോടെ, ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ഇന്ത്യയുടെ സെമിഫൈനല്‍ പ്രവേശം. അഞ്ചു മല്‍സരങ്ങളില്‍നിന്ന് നാലാം ജയം നേടിയ ഇന്ത്യയ്ക്ക് 13 പോയിന്റായി. കഴിഞ്ഞ ആറു മല്‍സരങ്ങളില്‍ മലേഷ്യയ്ക്കെതിരെ ഇന്ത്യ നേടുന്ന അഞ്ചാം വിജയമാണിത്. 12-ാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി രൂപീന്ദര്‍പാല്‍ ഇന്ത്യയ മുന്നിലെത്തിച്ചതാണ്. ആറു മിനിറ്റിനുശേഷം റാസിം റഹിം മലേഷ്യയ്ക്ക് സമനില സമ്മാനിച്ചു. സമനിലയില്‍ത്തന്നെ അവസാനിക്കുമെന്ന് കരുതിയ മല്‍സരത്തില്‍, 58-ാം മിനിറ്റിലെ ഗോളിലൂടെ രൂപീന്ദര്‍പാല്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. മലയാളിയായ ക്യാപ്റ്റന്‍ പി.ആര്‍.ശ്രീജേഷിന് പകരം വലകാക്കാനെത്തിയ ആകാശ് ചിക്തേയുടെ കിടിലന്‍ സേവുകളും മല്‍സരഫലം ഇന്ത്യയ്ക്ക് അനുകൂലമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

NO COMMENTS

LEAVE A REPLY