ഹൈക്കോടതിക്കു മുന്നിലെ സംഘര്‍ഷത്തേക്കുറിച്ച്‌ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷന്‍

206

തിരുവനന്തപുരം• ഹൈക്കോടതിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തേക്കുറിച്ച്‌ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യന്‍ കമ്മിഷനെ നിയോഗിച്ചു. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. റിട്ട. ജസ്റ്റിസ് പി.എ. മുഹമ്മദാകും സംഭവം അന്വേഷിക്കുക. ഇക്കഴിഞ്ഞ ജൂലൈ 20-ാം തീയതിയാണ് ഹൈക്കോടതിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളേക്കുറിച്ചാണ് കമ്മിഷന്‍ അന്വേഷിക്കുക. 1952-ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്‌ട് പ്രകാരമാകും അന്വേഷണം. ജഡ്ജിമാരുടെ ലഭ്യതക്കുറവു കാരണം സിറ്റിങ് ജഡ്ജിയുടെ സേവനം ലഭ്യമാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചതിനെ തുടര്‍ന്നാണ് റിട്ട.ജസ്റ്റിസിനെ നിയമിച്ചത്.

NO COMMENTS

LEAVE A REPLY