നീറ്റ് മാനദണ്ഡം പാലിക്കാത്ത കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ക്ക് പിഴ

173

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ട് കോളജുകള്‍ക്ക്് ഹൈക്കോടതിയുടെ പിഴ. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ക്ക് എതിരെയാണ് നടപടി. മെഡിക്കല്‍ പ്രവേശനത്തില്‍ നീറ്റ് മാനദണ്ഡം പാലിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം പാലിക്കാത്തതിനാണ് കോടതി പിഴ ചുമത്തിയത്.മാനദണ്ഡം പാലിക്കാത്ത മെഡിക്കല്‍ കോളജുകള്‍ ഒരു ലക്ഷം രൂപ പിഴയടക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രവേശന നടപടികള്‍ വീണ്ടും പരിശോധിക്കണമെന്നും ഈ മാസം 31ന് കേസ് പരിഗണിക്കുന്പോള്‍ എല്ലാ രേഖകളും ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

NO COMMENTS

LEAVE A REPLY