കോഴിക്കോട്: കേരളത്തില്‍ തീവ്രവാദം വളരാന്‍ മുസ്ലിംലീഗ് അനുവദിക്കില്ലെന്നു സംസ്ഥാന ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടി. എല്ലാവരെയും അവരവരുടെ വിശ്വാസമനുസരിച്ചു ജീവിക്കാന്‍ അനുവദിക്കണം. സമുദായത്തിന്‍റെ ഭാവി ലീഗിന്‍റെ കൈകളില്‍ ഭദ്രമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എം.എസ്.എഫ്. സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തില്‍ കോളജ് യൂണിയന്‍ ഭാരവാഹികള്‍ക്കു നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്‍റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. ലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്ദുള്‍ സമദ് സമദാനി, സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ്, എം.സി. മായിന്‍ഹാജി, പി.കെ. ഫിറോസ്, ടി.പി. അഷറഫലി, ഉമ്മര്‍ പാണ്ടികശാല, പി.ജി. മുഹമ്മദ്, ഫാത്തിമ തഹ്ലിയ, എം.പി. നവാസ് എന്നിവര്‍ പ്രസംഗിച്ചു.