കാഞ്ഞിരമറ്റം: ആമ്പല്ലൂര്‍ പാണാര്‍ പാലത്തിനു സമീപം ടാങ്കര്‍ ലോറിക്കു തീപിടിച്ചു. വന്‍ ദുരന്തം ഒഴിവായി. അമ്പലമുകള്‍ ഐ.ഒ.സി. പ്ലാന്‍റില്‍നിന്നും കോട്ടയം ഭാഗത്തേക്കു പെട്രോളുമായി പോകുകയായിരുന്ന ടാങ്കറിനാണു തീപിടിച്ചത്. ഇന്നലെ വൈകിട്ട് ആറിനാണു സംഭവം. ലോറിയുടെ ബാറ്ററി ടെര്‍മിനലില്‍നിന്നു തീ ആളിപ്പടര്‍ന്നു. ടാങ്കറിലേക്കു പടരുന്നതിനു മുന്‍പേ നാട്ടുകാരെത്തി മണ്ണുവാരിയിട്ട് തീകെടുത്തി. മുളന്തുരുത്തി, പിറവം, തൃപ്പൂണിത്തുറ സ്റ്റേഷനുകളില്‍നിന്നും ഫയര്‍ഫോഴ്സ് എത്തിയെങ്കിലും അതിനു മുന്‍പേ നാട്ടുകാര്‍ തീകെടുത്തി. ഒരു മണിക്കുറോളം വാഹനഗതാഗതം തടസപ്പെട്ടു.