കേരളത്തിലെ ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ അധ്യാപകര്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ പരിശീലനം നല്‍കും : സി.രവീന്ദ്രനാഥ്

208

കണ്ണൂര്‍ : കേരളത്തിലെ ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ അധ്യാപകര്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ പരിശീലനം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. പരിശീലന പരിപാടിയ്ക്ക് തുടക്കം കുറിച്ചതായും അദ്ദേഹം പറഞ്ഞു.
ഏഴാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ പ്രധാനമായും മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളും പഠിക്കേണ്ടതുണ്ട്. അതിനാല്‍ അധ്യാപകരും ഈ മൂന്ന് ഭാഷകളും പഠിച്ചിരിക്കണം. രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളും ഹൈടെക്കാക്കി മാറ്റുമെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY