മഹാത്മാഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിച്ചു

277

കോട്ടയം: എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ മകള്‍ ഡോ. എസ്. സുജാതയെ മാത്രം നിലനിര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ എം.ജി. സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിച്ചു. സിന്‍ഡിക്കേറ്റിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുള്ള പക്ഷം സംസ്ഥാന സര്‍ക്കാരിനു പിരിച്ചുവിടാമെന്ന എംജി. സര്‍വകലാശാലാ നിയമത്തിന്‍റെ 22(3) വകുപ്പ് ഉപയോഗിച്ചാണു നടപടി. സര്‍വകലാശാലാ സിന്‍ഡിക്കേറ്റുകളില്‍ ഇടതുപക്ഷം പിടിമുറുക്കുന്നതിന്‍റെ ഭാഗമായാണു പുനഃസംഘടനയെന്നു വിലയിരുത്തുന്നു. സംസ്കൃത സര്‍വകലാശാല, കുസാറ്റ് സിന്‍ഡിക്കേറ്റുകളും വൈകാതെ പുനഃസംഘടന നടത്തുമെന്നാണു സൂചന. പഴയ സിന്‍ഡിക്കേറ്റില്‍ 13 അംഗങ്ങളുണ്ടായിരുന്ന സ്ഥാനത്ത് പുതിയ സിന്‍ഡിക്കേറ്റില്‍ 15 പേരുണ്ട്. ഇവര്‍ക്കു പുറമേ വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, ഗവണ്‍മെന്‍റ് സെക്രട്ടറിമാര്‍ എന്നിവരും സിന്‍ഡിക്കേറ്റിലുണ്ടാവും. അഡ്വ. പി.കെ. ഹരികുമാര്‍ (വിദ്യാഭ്യാസ-സാംസ്കാരിക മേഖല), ടോമിച്ചന്‍ ജോസഫ് (മാന്നാനം കെ.ഇ. കോളജ് അസോസിയേറ്റ് പ്രഫസര്‍), ഡോ. എസ്. സുജാത (ചങ്ങനാശേരി എന്‍.എസ്.എസ്. കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി), വി.എസ്. പ്രവീണ്‍കുമാര്‍ (കോന്നി എസ്.എന്‍.ഡി.പി. യോഗം കോളജ് അസിസ്റ്റന്‍റ് പ്രഫസര്‍), കെ. ഷെറഫുദ്ദീന്‍ (എം.ജി. സര്‍വകലാശാലാ എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി), ഡോ. അജി സി. പണിക്കര്‍ (കോതമംഗലം മാര്‍ അത്തനാസ്യോസ് കോളജ് അസിസ്റ്റന്‍റ് പ്രഫസര്‍), ഡോ. എം.എസ്. മുരളി (എറണാകുളം മഹാരാജാസ് കോളജ് അസിസ്റ്റന്‍റ് പ്രഫസര്‍), ഡോ.എ. ജോസ് (മാന്നാനം കെ.ഇ. കോളജ്, അസോസിയേറ്റ് പ്രഫസര്‍), ഡോ. ബി. പത്മനാഭപിള്ള (തലയോലപ്പറന്പ് ഡി.ബി. കോളജ് പ്രിന്‍സിപ്പല്‍), ഡോ. കെ. അലക്സാണ്ടര്‍ (കാഞ്ഞിരപ്പള്ളി എസ്.ഡി. കോളജ് പ്രിന്‍സിപ്പല്‍), ഡോ. പി.കെ. പത്മകുമാര്‍ (ചങ്ങനാശേരി എന്‍.എസ്.എസ്. കോളജ് അസോസിയേറ്റ് പ്രഫസര്‍), ഡോ. കെ. കൃഷ്ണദാസ് (കാലടി ശ്രീശങ്കര കോളജ് അസോസിയേറ്റ് പ്രഫസര്‍), ഡോ. ആര്‍. പ്രഗാഷ് (കോട്ടയം ഗവ. കോളജ് അസോസിയേറ്റ് പ്രഫസര്‍), രാജു ഏബ്രഹാം എം.എല്‍.എ, ആര്യ രാജന്‍ (കട്ടപ്പന ഗവ. കോളജ് – വിദ്യാര്‍ഥി പ്രതിനിധി) എന്നിവരെയാണു പുതിയ സിന്‍ഡിക്കേറ്റിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തത്.
Dailyhunt

NO COMMENTS

LEAVE A REPLY