തിരുവനന്തപുരം: മൃഗസംരക്ഷണവകുപ്പിന്‍റെ പുതിയ കണക്കുകള്‍പ്രകാരം സംസ്ഥാനത്തെ തെരുവ്നായക്കളുടെ എണ്ണം വര്‍ദ്ധിച്ചെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ഇത് നിയന്ത്രിക്കാന്‍ തെരുവ് നായകളെ വന്ധ്യകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി യു.ആര്‍ പ്രദീപിനെ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഐ.എ.വൈ പദ്ധതി പ്രകാരം 37,644 വീടുകള്‍ പൂര്‍ത്തീകരീക്കാന്‍ അവശേഷിക്കുന്നുണ്ടെന്ന് എ.എന്‍.ഷംസീറിനെ അറിയിച്ചു. 5746 വീടുകളുള്ള വയനാട് ജില്ലയാണ് മുന്നില്‍. ഏറ്റവും കുറവ് കൊല്ലം ജില്ലയിലാണ് 579. പദ്ധതി പ്രകാരം അഞ്ചുവര്‍ഷത്തില്‍ കൂടുതലായി നിര്‍മാണത്തിലി രിക്കുന്ന 2704 വീടുകളൂണ്ടെന്നും മന്ത്രി പറഞ്ഞു.