ഷാര്‍ജ • ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്‍വെയ്റ്റിന്‍റെ ശക്തമായ ചെറുത്തുനില്‍പില്‍ പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് തിരിച്ചടിക്കുന്നു. പാക്കിസ്ഥാന്‍റെ ഒന്നാം ഇന്നിങ്സ് സ്കോറായ 281നെതിരെ രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ വിന്‍ഡീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സെടുത്തു. ബ്രാത്‍വെയ്റ്റ് 95 റണ്‍സുമായും ക്യാപ്ടന്‍ ഹോള്‍ഡര്‍ ആറു റണ്‍സുമായും ക്രീസിലുണ്ട്. 68ന് നാല് എന്ന പരിതാപകരമായ നിലയില്‍ നിന്ന് ബ്രാത്‍വെയ്റ്റ് ചെയ്സി(50)നൊപ്പം അഞ്ചാം വിക്കറ്റിലും ഡൗറിച്ചി(47)നൊപ്പം ആറാം വിക്കറ്റിലും 83 റണ്‍സ് വീതം കൂട്ടിച്ചേര്‍ത്തു.
സ്കോര്‍: പാക്കിസ്ഥാന്‍ ഒന്നാം ഇന്നിങ്സ് 281 (സമി ഇസ്ലാം 74, മിസ്ബ ഉള്‍ ഹഖ് 54, ബിഷു 4-77, ഗബ്രിയേല്‍ 3-67).
വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്സ് ആറിന് 244 (ബ്രാത്‍വെയ്റ്റ് 95*, ചെയ്സ് 50, ആമിര്‍ 2-44, റിയാസ് 2-65).