പെരുമ്ബാവൂര്‍ • വാട്സാപ്പിലൂടെ അശ്ലീല ചിത്രം അയച്ച സംഭവത്തില്‍ സിപിഎം മുടക്കുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയോട് വിശദീകരണം തേടാന്‍ പെരുമ്ബാവൂര്‍ ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു. മൂന്നിനകം വിശദീകരണം നല്‍കാനാണ് ജില്ലാ സെക്രട്ടറി പി.രാജീവിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചത്. ത്രിവേണിയെന്ന വാട്സാപ് ഗ്രൂപ്പിലെത്തിയ ചിത്രത്തെ ചൊല്ലിയാണ് വിവാദം. ലോക്കല്‍ കമ്മിറ്റിയില്‍ സംഭവം ചര്‍ച്ചയായെങ്കിലും നടപടിയുണ്ടായില്ല. വാട്സാപ്പില്‍ തനിക്കു വന്ന ചിത്രം ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഷെയര്‍ ചെയ്തു ഗ്രൂപ്പിലേക്ക് അബദ്ധത്തില്‍ അയക്കുകയായിരുന്നെന്നാണ് എല്‍സി സെക്രട്ടറിയുടെ വിശദീകരണം. ത്രിവേണി വാട്സാപ് ഗ്രൂപ്പില്‍ ലോക്കല്‍ കമ്മിറ്റിയംഗമായ വനിതയുമുണ്ട്. മുടക്കുഴയിലെ സ്ഥലപ്പേരാണ് ത്രിവേണി. വാട്സാപ്പ് ഗ്രൂപ്പിനും ഈ പേരാണ്. വനിത അംഗത്തിന്റെ പേര് ത്രിവേണിയെന്നു കൂടി ചേര്‍ത്താണ് സേവ് ചെയ്തിരുന്നതെന്നും പറയുന്നു. ഏരിയ കമ്മിറ്റിയില്‍ അജന്‍ഡയായി ഉള്‍പ്പെടുത്തിയാണ് വിഷയം ചര്‍ച്ച ചെയ്തത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിക്കു സാധ്യതയുണ്ട്.