ന്യൂഡല്‍ഹി: ബെനാമി ഭൂമി ഇടപാട് നിരോധന നിയമം ഇന്നു പ്രാബല്യത്തില്‍ വരും. ബെനാമി ഇടപാടുകള്‍ തടയുന്നതും അത്തരം ഇടപാടുകള്‍ നടത്തുന്നവര്‍ക്കു പിഴയും ഏഴു വര്‍ഷംവരെ തടവും വ്യവസ്ഥ ചെയ്യുന്നതാണു പരിഷ്കരിച്ച നിയമം. കള്ളപ്പണം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് 1988ലെ ബെനാമി നിയമം കര്‍ശന വ്യവസ്ഥകളോടെ പരിഷ്കരിച്ചത്. പണത്തിന്‍റെ ഉറവിടം പുറത്തുവരാതിരിക്കാനും നികുതി വെട്ടിക്കാനുമൊക്കെയായി മറ്റാരുടെയെങ്കിലും പേരില്‍ ഭൂമി വസ്തു വാങ്ങുന്നതാണു ബെനാമി ഇടപാട്. മതസ്ഥാപനങ്ങളെ നിയമത്തിന്‍റെ പരിധിയില്‍നിന്ന് ഒഴിവാക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയതിനു ശേഷമാണു നിയമം ഭേദഗതി ചെയ്തത്. ദേവാലയം, മോസ്ക്, ഗുരുദ്വാര, ക്ഷേത്രം തുടങ്ങിയവയ്ക്കു നിയമപരമായുള്ള ഭൂമിയെ ഒഴിവാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നു നിയമത്തിന്റെ 58-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്യുന്നു. യി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. ബെനാമി ഇടപാടിലൂടെ വാങ്ങുന്ന ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കും, ഉടമയ്ക്കു നഷ്ടപരിഹാരവും നല്‍കില്ല. അപ്പീല്‍ സംവിധാനമുണ്ടാവും. ബെനാമി ഇടപാടുകള്‍ നടത്തുന്നവര്‍ക്കു നേരത്തെ മൂന്നുവര്‍ഷം വരെ തടവുശിക്ഷയും പിഴയുമായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. അതാണ് ഏഴു വര്‍ഷം തടവും പിഴയുമാക്കിയത്.