തിരുവനന്തപുരം: ടി.പി. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണന്‍ ഇന്ന് പരിഹണിക്കും. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിശദീകരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. തന്നെ മാറ്റിയത് അഖിലേന്ത്യാ പോലീസ് ചട്ടവും അഖിലേന്ത്യാചട്ടവും ലംഘിച്ചാണെന്ന് ഹര്‍ജിയില്‍ സെന്‍കുമാര്‍ ആരോപിച്ചിരുന്നു. അതിനാല്‍ തന്നെ നടപടി നിലനില്‍ക്കില്ലെന്നുമാണ് സെന്‍കുമാറിന്റെ വാദം. സിഎജി ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് എം.കെ. ബാലകൃഷ്ണന്‍, പത്മിനി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ട്രിബ്യൂണലാണ് ഹര്‍ജി പരിഗണിക്കുന്നത്.