പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആള്‍ പിടിയില്‍

179

കോഴിക്കോട്: കാരശ്ശേരിയില്‍ 13 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആളെ കോഴിക്കോട് സെഷന്‍സ് കോടതി റിമാന്റ് ചെയ്തു. അരീക്കോട് പത്തനാപുരം സ്വദേശി അലി അക്ബറിനെ നാട്ടുകാരാണ് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. കാരശ്ശേരി പാറത്തോടുള്ള പാറമടയിലെത്തിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അലി അക്ബറിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പാറമടക്കു സമീപം അജ്ഞാത ബൈക്ക് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്. ഒരാഴ്ച മുമ്പ് പരിചയപ്പെട്ട വിദ്യാര്‍ത്ഥിയെ ആളൊഴിഞ്ഞ പാറമടയിലെത്തിച്ച് പീഡനത്തിനിരയാക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയത്. മറ്റു വിദ്യാര്‍ത്ഥികളെയും ഇത്തരത്തില്‍ പീഡിപ്പിച്ചതായി ഇയാള്‍ വ്യക്തമാക്കുന്നു. സ്‌കൂളുകള്‍ക്ക് സമീപം കറങ്ങി നടന്ന് വിദ്യാര്‍ത്ഥികളെ വശീകരിക്കുകയാണ് ഇയാളെ രീതിയെന്ന് പൊലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

NO COMMENTS

LEAVE A REPLY