ഇന്ത്യയിലെ സ്ഥാനപതി കാര്യാലയത്തിലെ ആറു ഉദ്യോഗസ്ഥരെ പാകിസ്താന്‍ പിന്‍വലിച്ചു

180

ഇസ്ലാമാബാദ്: ഇന്ത്യയിലെ സ്ഥാനപതി കാര്യാലയത്തിലെ ആറു ഉദ്യോഗസ്ഥരെ പാകിസ്താന്‍ പിന്‍വലിച്ചു. സുരക്ഷാഭീഷണിയുടെ പേരില്‍ ഇന്ത്യയും എട്ടു നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു കൊണ്ടുവന്നേക്കും. പാക് ഉദ്യോഗസ്ഥന്‍ മെഹമൂദ് അക്തറിനെ ചാരവൃത്തിയുടെ പേരില്‍ ഇന്ത്യ അനഭിമതനായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ സംഭവം.
പാകിസ്താന്‍ എംബസിയിലെ 16 ഉദ്യോഗസ്ഥര്‍ക്കുകൂടി ചാരപ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന് അഖ്തര്‍ മൊഴി നല്‍കിയിരുന്നു. ഇതിലുള്‍പ്പെട്ട വാണിജ്യ പ്രതിനിധി സയിദ് ഫുറൂഖ് ഹബീബ്, സെക്രട്ടറിമാരായ ഖാദിം ഹുസൈന്‍, മുദസ്സിര്‍ ചീമ, ഷാഹിദ് ഇഖ്ബാല്‍ എന്നിവരെയാണ് പാകിസ്താന്‍ പിന്‍വലിച്ചത്. ഇവര്‍ ഇന്ത്യ വിട്ടെന്നാണ് സൂചന. തങ്ങളുടെ ഉദ്യോഗസ്ഥര്‍ ഇന്ത്യാ സര്‍ക്കാറില്‍നിന്ന് ഭീഷണി നേരിടുകയാണെന്നും അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നും പാക് വൃത്തങ്ങള്‍ ആരോപിച്ചു. ഇതിനിടെ ചാരവൃത്തിയാരോപിച്ച്‌ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിലെ രണ്ട് നയതന്ത്ര‍ജ്ഞരെ പാകിസ്താന്‍ പുറത്താക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൊമേഴ്സ്യല്‍ കൗണ്‍സിലര്‍ രാജേഷ്കുമാര്‍ അഗ്നിഹോത്രി, പ്രസ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി ബലീര്‍ സിങ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഇവരെക്കൂടാതെ ആറ് ഉദ്യോഗസ്ഥരെക്കൂടി ഇന്ത്യയും പിന്‍വലിച്ചേക്കും.

NO COMMENTS

LEAVE A REPLY