മനോഹര്‍ പരീക്കര്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കശ്മീരില്‍ കൂടിക്കാഴ്ച നടത്തും

221

ന്യൂഡല്‍ഹി• അതിര്‍ത്തിയില്‍ പാക്ക് ആക്രമണം തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കശ്മീരില്‍ കൂടിക്കാഴ്ച നടത്തും. അതിര്‍ത്തിയിലെ സുരക്ഷാസ്ഥിതി വിലയിരുത്താനാണു പ്രതിരോധമന്ത്രി ഇന്നലെ വൈകിട്ടു കശ്മീരിലെത്തിയത്. കരസേന മേധാവി ദല്‍ബീര്‍ സിങ്ങും പ്രതിരോധമന്ത്രിയെ അനുഗമിക്കുന്നുണ്ട്. പാക്ക് വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും കൂടുതല്‍ ജനങ്ങള്‍ കൊല്ലപ്പെട്ട പൂഞ്ച്, രജൗറി, ഉറി മേഖലകളില്‍ പ്രതിരോധ മന്ത്രി സന്ദര്‍ശനം നടത്തും. ജനവാസ കേന്ദ്രങ്ങളില്‍ പാക്ക് ആക്രമണം തുടരുന്നതിനാല്‍ കൂടുതല്‍ ബിഎസ്‌എഫിനെ വിന്യസിപ്പിക്കുന്ന കാര്യവും പ്രതിരോധമന്ത്രി ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തര, പ്രതിരോധ മന്ത്രിമാര്‍ ഇന്നലെ ഡല്‍ഹിയില്‍ സുരക്ഷാ അവലോകന യോഗം ചേര്‍ന്നിരുന്നു.

NO COMMENTS

LEAVE A REPLY