ഗുരുവായൂരില്‍ വിദേശ വനിതയെ ഫ്‌ളാറ്റില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

150

ഗുരുവായൂര്‍: മമ്മിയൂരില്‍ വിദേശ വനിതയെ ഫ്‌ളാറ്റില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. റുമേനിയ സ്വദേശി റോബര്‍ട്ടിന (40) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് ഇവര്‍ ഫ്‌ളാറ്റില്‍നിന്ന് ചാടിയതെന്ന് കരുതുന്നു. സംഭവത്തില്‍ വിദേശ വനിതയുടെ ഭര്‍ത്താവ് ഗുരുവായൂര്‍ സ്വദേശി ഹരിഹരനെ പോലീസ് ചോദ്യം ചെയ്തു. അഞ്ചുമാസം മുമ്പാണ് വിദേശ വനിതയും ഗുരുവായൂര്‍ സ്വദേശിയും തമ്മിലുള്ള വിവാഹം നടന്നത്.

NO COMMENTS

LEAVE A REPLY