ശശി തരൂരിന്‍റെ പുതിയ പുസ്തകം പുറത്തിറക്കി

196

ദില്ലി: ബ്രിട്ടീഷുകാർ എത്തുന്നതു വരെ വൈകാരികമായും രാഷ്ട്രീയമായും ഒരിന്ത്യ നിലവിലുണ്ടായിരുന്നില്ലെന്ന് ഉപരാഷ്ട്രപതി ഹമിദ് അൻസാരി പറഞ്ഞു. ദില്ലയിൽ ശശി തരൂരിന്‍റെ ‘ആന്‍ ഇറ ഓഫ് ഡാര്‍ക്കിനസ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു ഉപരാഷ്ടപതി. ഇന്ത്യയെന്ന വികാരത്തിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടോയെന്ന സംവാദങ്ങൾ തുടരുമ്പോഴാണ് ബ്രീട്ടീഷുകാർ വരുന്നതു വരെ അത്തരമൊരു ഒറ്റ ഇന്ത്യ ഇല്ലായിരുന്നു എന്ന് ഉപരാഷ്ട്രപതി ഹമിദ് അൻസാരി തുറന്നടിച്ചത് ശശി തരൂർ എഴുതിയ ആൻ ഇറ ഓഫ് ഡാർക്ക്നെസ് എന്ന പുസ്തകത്തിന്‍റെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. പിന്നീട് മാധ്യമപ്രവർത്തകൻ കരൺ താപ്പറുമായി നടത്തിയ സംഭാഷണത്തിൽ ഉപരാഷ്ടപതിയോട് താൻ വിയോജിക്കുന്നു എന്ന് തരൂർ പറഞ്ഞു. ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ തന്‍റെ സംവാദം സാമൂഹ മാധ്യമങ്ങളിൽ വൻപ്രചാരം നേടിയ സാഹചര്യത്തിലാണ് ബ്രിട്ടീഷ് ഭരണകാലത്തെ അടിച്ചമർത്തലിനെക്കുറിച്ചുള്ള ഈ പുസ്തകം തരൂർ തയ്യാറാക്കിയത്.

NO COMMENTS

LEAVE A REPLY