ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ അംഗീകാരത്തോടെ എയര്‍ക്രാഫ്റ്റ്
മെയിന്റനന്‍സ് എഞ്ചിനീയറിംഗ് കോഴ്സ്ന്‍റെ പഠനത്തിനായി റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ഏവിയേഷനില്‍ ഒരു ലിയര്‍ജറ്റ് വിമാനം കൂടി എത്തി.അമേരിക്കയില്‍ നിന്നും റോഡുമാര്‍ഗ്ഗം
വലിയ കണ്ടയിനര്‍ ലോറികളിലാണ് എത്തിച്ചത്.അതിനുശേഷം വിദഗ്ദ്ധരയ
എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ പഴയപടി കൂട്ടിയോജിപ്പിക്കുകയായിരുന്നു.
നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി ഇവിടെ എത്തിച്ചതിന് ഏകദേശം 5 മാസം വേണ്ടിവന്നു.
നിലവിലുള്ള നാലു വിമാനങ്ങള്‍ക്ക് പുറമെയാണ് ലിയര്‍ജറ്റിന്‍റെ വരവ്.സെസ്ന 150, സെസ്ന 152,മെര്‍ലിന്‍ 2 ബി ,പുഷ്പക് തുടങ്ങിയവയാണ് മറ്റു നലുവിമാനങ്ങള്‍.ഇത് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയറിംഗ് കുട്ടികളുടെ പഠനത്തിന് വളരെയേറെ പ്രയോജനപ്പെടും.അഞ്ച് വിമാനങ്ങലുള്ള തെക്കേ ഇന്ത്യയിലെ ഏക എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടാണിത്. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പറക്കല്‍ പരിശീലനം ആവശ്യമില്ലാത്തതിനാല്‍ ഇതു പറത്തുന്നതിനുള്ള അനുമതി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കിയിട്ടില്ല.8 പേര്‍ക്ക് യാത്ര ചെയ്യുവാന്‍ സൗകര്യമുള്ളതും പൂര്‍ണ്ണമായി പ്രവര്‍ത്തന ക്ഷമവുമാണ് ഈ വിമാനം