മണ്ണഞ്ചേരി: ഇറച്ചിക്കറിയില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിഞ്ചുകുട്ടി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ കണ്ടത്തില്‍വീട്ടില്‍ നൗഫല്‍ -താഹിറ ദന്പതികളുടെ മകന് അഹമ്മദ് തുഫൈലാ (4)ണ് കഴിഞ്ഞ ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മണ്ണഞ്ചേരി ഗവ. ഹെസ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിയാണ്.
കഴിഞ്ഞ 27-ന് അയല്‍വാസി അബ്ദുള്‍ ജാഫറിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ മാതാപിതാക്കളോടൊപ്പം പോയതായിരുന്നു തുഫൈല്‍. മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കലവറയില്‍ ഇറച്ചി വേവിക്കുന്ന പാത്രത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ പാചകക്കാരന് കുട്ടിയെ പാത്രത്തില്‍ നിന്ന് പുറത്തെടുത്തെങ്കിലും ശരീരം വെന്തിരുന്നു. പിതാവ് നൗഫല്‍ സൗദി അറേബ്യയിലാണ്. കബറക്കം നടത്തി.