ഗുജറാത്തില്‍ പിക്കപ്പ് വാനും ട്രക്കും കൂട്ടിയിടിച്ച്‌ 14 പേര്‍ മരിച്ചു

206

അഹമ്മദാബാദ്• ഗുജറാത്തില്‍ പിക്കപ്പ് വാനും ട്രക്കും കൂട്ടിയിടിച്ച്‌ 14 പേര്‍ മരിച്ചു. അഹമ്മദാബാദ് ജില്ലയിലെ ധോല്‍ക-ബഗോധര ഹൈവേയില്‍ വെള്ളിയാഴ്ചയാണ് സംഭവം. രാജ്കോട്ട് ജില്ലയിലെ സോഖ്ഡ ഗ്രാമത്തിലുള്ള അ‍‍ഞ്ചു കുടുംബങ്ങളില്‍പ്പെട്ടവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവരെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചമഹലിനടുത്തുള്ള തീര്‍ഥാടനകേന്ദ്രമായ പാവഗദില്‍നിന്ന് മടങ്ങും വഴിയാണ് പിക്കപ്പ് വാന്‍ ട്രക്കുമായി കൂട്ടിയിടിച്ചത്. മരിച്ചവരെല്ലാം പിക്കപ്പ് വാനിലെ യാത്രക്കാരാണ്. ധോല്‍ക എംഎല്‍എയും മന്ത്രിയുമായ ഭൂപേന്ദ്രസിങ് ചുദസ്മ അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തി.

NO COMMENTS

LEAVE A REPLY